ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരി ലേഔട്ടിൽ ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പുലർച്ചെയോടെയുമാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ, പ്രദേശത്ത് പത്തിലധികം നായ്ക്കളെയും, ആടുകളെയും കന്നുകാലികളെ കാണാതായിട്ടുണ്ട്, ഇതിന് പുള്ളിപ്പുലിയാണ് കാരണമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ് മൂന്ന് ദിവസമായി പുള്ളിപ്പുലിയെ ഭയന്ന് ഡെലിവറി ജീവനക്കാർ പ്രദേശത്ത് പ്രവേശിക്കാൻ മടിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
എന്നാൽ പരിഭ്രാന്ത്രി ആവശ്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിച്ചാൽ മതിയെന്നും വനം വകുപ്പ് അറിയിച്ചു. അതിരാവിലെയും, വൈകീട്ട് 7 മണിക്ക് ശേഷവും അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും വനം വകുപ്പ് നിർദേശിച്ചു. പുലിയെ പിടികൂടാൻ വിവിധയിടങ്ങളിലായി കൂടുകളും നിരീക്ഷണ ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
TAGS: BENGALURU | LEOPARD
SUMMARY: Leopard spotted in Banashankari Layout, residents anxious
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…