ബനശങ്കരിയിൽ പുള്ളിപ്പുലി സാന്നിധ്യം; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരി ലേഔട്ടിൽ ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പുലർച്ചെയോടെയുമാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, പ്രദേശത്ത് പത്തിലധികം നായ്ക്കളെയും, ആടുകളെയും കന്നുകാലികളെ കാണാതായിട്ടുണ്ട്, ഇതിന് പുള്ളിപ്പുലിയാണ് കാരണമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ് മൂന്ന് ദിവസമായി പുള്ളിപ്പുലിയെ ഭയന്ന് ഡെലിവറി ജീവനക്കാർ പ്രദേശത്ത് പ്രവേശിക്കാൻ മടിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.

എന്നാൽ പരിഭ്രാന്ത്രി ആവശ്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിച്ചാൽ മതിയെന്നും വനം വകുപ്പ് അറിയിച്ചു. അതിരാവിലെയും, വൈകീട്ട് 7 മണിക്ക് ശേഷവും അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും വനം വകുപ്പ് നിർദേശിച്ചു. പുലിയെ പിടികൂടാൻ വിവിധയിടങ്ങളിലായി കൂടുകളും നിരീക്ഷണ ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

TAGS: BENGALURU | LEOPARD
SUMMARY: Leopard spotted in Banashankari Layout, residents anxious

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ്...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

Related Articles

Popular Categories