LATEST NEWS

എംഎം ഹിൽസിൽ തീർഥാടകനെ കൊന്ന പുള്ളിപ്പുലി പിടിയിലായി

ബെംഗളൂരു: ചാമരാജ്‌നഗറിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മഹാദേശ്വര ഹിൽസിൽ (എംഎം ഹിൽസ്) തീർഥാടക കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. രംഗസ്വാമി വടുഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ പിടികൂടിയത്. വലയിൽ കുടുങ്ങിയ പുലിയെ പിന്നീട് മൈസുരു കുർഗള്ളിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ, മൃഗഡോക്ടർമാർ, ഡ്രോൺ നിരീക്ഷണ സംഘങ്ങൾ എന്നിവരുൾപ്പെടെ 40-ലധികം ഉദ്യോഗസ്ഥര്‍ അടങ്ങിയ ദൗത്യസംഘമാണ് പിടികൂടിയത്. കെണിയൊരുക്കാൻ രണ്ട് കൂടുകളും കാമറാ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു.

ബുധനാഴ്ചയാണ് മണ്ഡ്യ സ്വദേശി പ്രവീൺ (30) നെ പുലി കടിച്ചുകൊന്നത്. വീണിനെ വലിച്ചിഴച്ച് പുലി അടുത്ത കാട്ടിലേക്ക് കൊണ്ടുപോയിരുന്നു. തിരച്ചിലിനൊടുവിൽ കാട്ടിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ സന്ദർശക നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് കാൽനടയായെത്തുന്നത് നിരോധിച്ചു. ഇരുചക്ര വാഹനത്തിലെത്തുന്നതിനും വിലക്കുണ്ട്.
SUMMARY: Leopard that killed pilgrim in MM Hills caught

NEWS DESK

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

35 minutes ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

49 minutes ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

1 hour ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

2 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

2 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

2 hours ago