LATEST NEWS

മുഡ ഭൂമി കൈമാറ്റക്കേസ്; 20.85 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ 20.85 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി ഇ.ഡി കണ്ടുകെട്ടി.ഇതോടെ ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 460 കോടി രൂപയായി.

മൈസുരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി (മുഡ ലേഔട്ട്‌) വികസനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം കൂടുതല്‍ വിലയുള്ള പ്രദേശത്തെ 14 സൈറ്റുകൾ അനുവദിച്ചു എന്നാണ് ആരോപണം. ഇതുവഴി 4000 മുതല്‍ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അഴിമതി ആരോപണം ലോകായുക്ത അന്വേഷിച്ചെങ്കിലും പിന്നീട് ക്ലീൻ ചിറ്റ് നൽകി. ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് 2024ൽ ഇ.ഡി കേസെടുത്തത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ക്ലീൻചിറ്റ് നൽകി ജുഡീഷ്യൽ കമ്മിഷനും ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

കേസിൽ മുഡ മുൻ കമ്മിഷണർ ജി.ടി.ദിനേഷിനെ 2025 സെപ്റ്റംബറിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദിനേഷ് കമ്മിഷണറായിരിക്കെ കൈക്കൂലി വാങ്ങി സൈറ്റുകൾ അനുവദിച്ചതായും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബെനാമി പേരിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.
SUMMARY: Muda land transfer case; Assets worth Rs 20.85 crores more seized

NEWS DESK

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

2 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

2 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

2 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

3 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

3 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

4 hours ago