തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക 21ന് പ്രസിദ്ധീകരിക്കും. വാർഡ് പുനർവിഭജനത്തിനുശേഷം നടക്കുന്ന തി രഞ്ഞെടുപ്പാണിത്. പുതിയ അതിർത്തികളുടെ അടിസ്ഥാനത്തിൽ പോളിങ് സ്റ്റേഷൻ നിശ്ചയിച്ച് വോട്ടർമാരെ ക്രമീകരിക്കുന്ന നടപടി പൂർത്തിയായി.
കരട് പ്രസിദ്ധീകരിക്കുന്നതുമുതലുള്ള 15 ദിവസത്തിനകം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടർമാരെ ചേർക്കാനും താമസം മാറിയവരെയും മരിച്ചവരെയും ഒഴിവാക്കാനും സൗകര്യമുണ്ട്. ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
പഞ്ചായത്തിൽ 1375 വാർഡും മുനിസിപ്പാലിറ്റിയിൽ 128 വാർഡും കോർപറേഷനിൽ ഏഴ് വാർഡും വർധിച്ചു. പഞ്ചായത്തിൽ ഒരു വാർഡിൽ 1300 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 1600 വോട്ടർമാർക്ക് ഒരു ബൂത്ത് എന്നീ നിലയിലുമാകും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ 19ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ രാഷ്ട്രീയപാർടികളുടെ സംസ്ഥാനതല പ്രതിനിധി യോഗം വിളിച്ചിട്ടുണ്ട്.
SUMMARY: Local body elections: Draft voter list on 21st