തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എണ്ണും.
8.30ന് ആദ്യ ഫലസൂചന അറിയാം. ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയാകും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ അറിയാൻ സാധിക്കും.
ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണും. ജില്ല പഞ്ചായത്തിന്റെ തപാൽ വോട്ടുകൾ അതത് ജില്ലാ കളക്ടറേറ്റുകളിൽ നടക്കും. തിരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ. ഷാജഹാൻ അറിയിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
SUMMARY: Local body elections; Preparations have begun at counting centers, only moments left to know the results














