ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊട്ടിത്തെറിച്ച കാറിന് പുറമെ നിരവധി വാഹനങ്ങളിലേയ്ക്ക് തീപടർന്നതായി റിപ്പോർട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Massive BOMB BLAST outside Red Fort in Delhi: Several dead, India on high Alert | SEE VISUALS
Multiple cars blasted at metro station, terrorist attack suspected. pic.twitter.com/n12dpEA5Ou
— The Tatva (@thetatvaindia) November 10, 2025
SUMMARY: Car bomb explodes near Red Fort in Delhi













