Categories: BUSINESS

ബെംഗളൂരുവിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; വൈറ്റ്ഫീൽഡിൽ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിന്റെ ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലേക്ക് കൂടി സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്. ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഡെയ്ലിയും ഇലക്ട്രോണിക്സ് ഹോം അപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ ശേഖരവും ലുലു കണക്ടും റിയോ ഷോറൂമും വിആർ ബെംഗളൂരുവിൽ തുറന്നു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ എം.എ അഷറഫ് അലിയുടെ സാന്നിദ്ധ്യത്തിൽ എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ അബ്ദുൾ ഖാദർ ലുലു ഡെയ്ലിയുടെയും വിആർ സൗത്ത് ഏഷ്യ വൈസ് പ്രസിഡൻറ് വിജയ് ലുലു കണക്ടിന്റെയും മഹേന്ദ്ര ഹോംസ് വൈസ് പ്രസിഡൻറ് മഹേന്ദ്ര റിയോ സ്റ്റോറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വിആർ സൗത്ത് ഏഷ്യ ഡയറക്ടർ റോഷൻ ആനന്ദ്, ഗോപാലൻ ഗ്രൂപ്പ് ഡയറക്ടർ പ്രഭാകർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

42,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്‌ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ വൈവിധമ്യമാർന്ന ശേഖരവുമയാണ് ലുലു കണക്ട് തുറന്നിരിക്കുന്നത്.

ഇന്ത്യയിലെ ലുലുവിന്റെ പതിനഞ്ചാമത്തെ സ്റ്റോറാണിത്. രാജ്യത്തെ വിവിധയിടങ്ങളിലായി വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, സിഎഫ്ഒ കെ. സതീഷ്, ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു കർണാടക റീജ്യണൽ ഡയറ്ടകർ കെ.കെ ഷെരീഫ്, ലുലു കർണാടക റീജിയണൽ മാനേജർ കെ.പി ജമാൽ, ലുലു വിആർ ബെംഗളൂരു ജനറൽ മാനേജർ നൗഷാദ് കിഴക്കുപുറത്ത് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

<Br>
TAGS: LULU BENGALURU

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

1 hour ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

2 hours ago

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

2 hours ago

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

3 hours ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

3 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

4 hours ago