ബെംഗളൂരുവിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; വൈറ്റ്ഫീൽഡിൽ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിന്റെ ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലേക്ക് കൂടി സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്. ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഡെയ്ലിയും ഇലക്ട്രോണിക്സ് ഹോം അപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ ശേഖരവും ലുലു കണക്ടും റിയോ ഷോറൂമും വിആർ ബെംഗളൂരുവിൽ തുറന്നു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ എം.എ അഷറഫ് അലിയുടെ സാന്നിദ്ധ്യത്തിൽ എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ അബ്ദുൾ ഖാദർ ലുലു ഡെയ്ലിയുടെയും വിആർ സൗത്ത് ഏഷ്യ വൈസ് പ്രസിഡൻറ് വിജയ് ലുലു കണക്ടിന്റെയും മഹേന്ദ്ര ഹോംസ് വൈസ് പ്രസിഡൻറ് മഹേന്ദ്ര റിയോ സ്റ്റോറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വിആർ സൗത്ത് ഏഷ്യ ഡയറക്ടർ റോഷൻ ആനന്ദ്, ഗോപാലൻ ഗ്രൂപ്പ് ഡയറക്ടർ പ്രഭാകർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

42,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്‌ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ വൈവിധമ്യമാർന്ന ശേഖരവുമയാണ് ലുലു കണക്ട് തുറന്നിരിക്കുന്നത്.

ഇന്ത്യയിലെ ലുലുവിന്റെ പതിനഞ്ചാമത്തെ സ്റ്റോറാണിത്. രാജ്യത്തെ വിവിധയിടങ്ങളിലായി വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, സിഎഫ്ഒ കെ. സതീഷ്, ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു കർണാടക റീജ്യണൽ ഡയറ്ടകർ കെ.കെ ഷെരീഫ്, ലുലു കർണാടക റീജിയണൽ മാനേജർ കെ.പി ജമാൽ, ലുലു വിആർ ബെംഗളൂരു ജനറൽ മാനേജർ നൗഷാദ് കിഴക്കുപുറത്ത് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

<Br>
TAGS: LULU BENGALURU

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊടുംക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന...

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്‌ഇബി. വൈദ്യുതി...

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി...

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി

കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യാത്രക്കാരോടും കാല്‍നടയാത്രക്കാരോടും മോശമായി പെരുമാറുകയും...

‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്‌ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി....

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

ഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി...

വയനാട് ടൗണ്‍ഷിപ്പ്: 110 വീടുകള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പ് നിർമാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും...

ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാനും വിക്ടര്‍ ഗ്ലോവറും സജീവ സേവനത്തില്‍ നിന്ന് വിരമിച്ചു

വാഷിംഗ്ടണ്‍: ചന്ദ്രനെ വലംവെച്ച്‌ ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ...

Related Articles

Popular Categories