യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലു ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍ മരിച്ചത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി പൂർണമായും കത്തി. ഡിഎൻഎ പരിശോധന നടത്തിയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
ഡാലസിലുള്ള ബന്ധുവിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷെയ്ഖും. ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ കാണാൻ പോവുകയായിരുന്നു ലോകേഷ്. തന്റെ അമ്മാവനെ കാണാനായി പോവുകയായിരുന്നു ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിയായ ദർശിനി വാസുദേവൻ. മരിച്ച ആര്യൻ രഘുനാഥനും ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്.
ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കാർ കത്തിയമർന്നു. മൃതദേഹങ്ങള്‍ പൂർണമായും കത്തിക്കരിഞ്ഞതിനാല്‍ കാര്‍ പൂളിങ് ആപ്പ് വഴിയുള്ള വിവരങ്ങളാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാൻ സഹായകമായത്.
TAGS: US | ACCIDENT | DEAD
SUMMARY: Car accident in US; Four Indians died
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…
നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…