കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിശമനസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാള്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Major fire breaks out near Pullepady bridge in Ernakulam; Traffic on the bridge suspended

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

Topics
Popular Categories














