ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ഡാർക്ക് വെബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഉപയോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേര്, ഇ മെയിൽ വീലാസം, ഫോൺ നമ്പരുകൾ, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നത്.വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്കത്തിയെന്നാണ് വിവരം.
സൈബർ ആൾമാറാട്ടം, ഫിഷിംഗ് ക്യാമ്പയിൻ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.
പല ഉപഭോക്താക്കളും തങ്ങൾക്ക് ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. അതേസമയം സംഭവത്തിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
SUMMARY: Major security breach in Instagram; 1.75 crore users’ details on the dark web














