Thursday, November 13, 2025
26.5 C
Bengaluru

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയെഴുതി വിദ്യാർഥികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടന്ന നീലക്കുറിഞ്ഞി പരീക്ഷ അവസാനിച്ചു. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ നടന്ന പരീക്ഷയിൽ ചാപ്റ്ററിന് കീഴിൽ മലയാളം പഠന പൂർത്തിയാക്കിയ 13 വിദ്യാർഥികൾ ആണ് പരീക്ഷ എഴുതിയത്. കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ പരീക്ഷയുടെ നടത്തിപ്പ് ചുമതല കേരള പൊതുവിദ്യാഭ്യാസ വകുപ്പിനായിരുന്നു. കര്‍ണാടക ചാപ്റ്ററില്‍ നിന്നും ഹിത വേണുഗോപാല്‍ (പരീക്ഷാ സൂപ്രണ്ട്), ജിസോ ജോസ് (ഡെപ്യൂട്ടി സൂപ്രണ്ട്), മീരാ നാരായണന്‍ (ഇൻവിജിലേറ്റര്‍) എന്നിവര്‍ക്കായിരുന്നു പരീക്ഷയുടെ മേല്‍നോട്ട ചുമതല. വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയത്.

ഡിഗ്രി, പ്ലസ് ടു, എൻജിനീയറിങ് വിദ്യാർഥികൾക്ക് പുറമെ ഐടി മേഖലയിൽ ഉള്ളവരും അധ്യാപകരും ഒരു അഭിഭാഷകയും പരീക്ഷയെഴുതാൻ എത്തിയിരുന്നു ഇവരെ കൂടാതെ മലയാളം മിഷൻ ഗോവ ചാപ്റ്ററിലെ ഒരു വിദ്യാർഥിയും പരീക്ഷ എഴുതി. പരീക്ഷ എഴുതിയ മൂന്നുപേർ മൈസൂരുവിൽ നിന്നുള്ളവരാണ്.

തുടർന്ന് നടന്ന അധ്യാപക സംഗമത്തിൽ മുരളി തുമ്മാരുകുടി, പ്രകാശ് ബാരെ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന സർക്കാറിന്റെ മലയാണ്മ പുരസ്കാരംനേടിയ ടോമി ജെ. ആലുങ്കൽ, സതീഷ് തോട്ടശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരന്‍ സുധാകരൻ രാമന്തളി, മലയാളം മിഷന്‍ കർണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍, സെക്രട്ടറി ഹിത വേണുഗോപാൽ, കൈരളി സമാജം ജനറല്‍ സെക്രട്ടറി പി.കെ. സുധീഷ്‌, കേരള സമാജം പ്രസിഡന്റ് ജനറൽ സെക്രട്ടറി റജികുമാർ, മലയാളം മിഷന്‍ അക്കാദമിക് കോർഡിനേറ്റർ മീരാ നാരായണൻ എന്നിവർ സംസാരിച്ചു. അനിൽ തിരുമംഗലം രചനവും സംവിധാനം നിർവഹിച്ച കുമാരൻ ന്യൂട്രൽ, ഒറ്റക്കണ്ണൻ എന്നീ നാടകങ്ങൾ അരങ്ങേറി. എസ്.ബി ഹരിത, ബിന്ദുഗോപാലകൃഷ്ണൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.

SUMMARY: Malayalam Mission Neelakurinji students appeared for the exam

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡൽഹി സ്ഫോടനം; 10 പേര്‍ എൻഐഎ കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ...

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16...

വഴി തര്‍ക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി...

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ...

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27...

Topics

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ്...

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍...

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ...

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക്...

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും 

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം...

Related News

Popular Categories

You cannot copy content of this page