തിരുവനന്തപുരം: സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ‘മലയാളം വാനോളം ലാൽസലാം’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് “രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
SUMMARY: ‘Malayalam to the sky, Lal Salaam’, Kerala pays tribute to the great actor today