ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറായി നിയമിതനായത്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്.
തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമായ പി.ആർ രമേശ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ പദവിയും വഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ .പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അടങ്ങിയ സമിതിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ (സി.ഐ.സി), കേന്ദ്ര വിജിലൻസ് കമ്മീണർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. പത്ത് അംഗങ്ങൾ ഉൾകൊള്ളുന്നതാണ് വിവരാവകാശ കമീഷൻ.
SUMMARY: Malayali journalist PR Ramesh appointed as Central Information Commissioner














