മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്.
ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു. ഓട്ടോ ഡ്രൈവർ ഉടൻ വിഷ്ണുവിനെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വിജയൻ, രത്നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങൾ: വിജേഷ്, വിനു. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ.
SUMMARY: Malayali nurse dies after collapsing while returning from duty