Sunday, December 7, 2025
17.6 C
Bengaluru

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി ദമ്പതികളായ വി.ജി. കൃഷ്ണകുമാറിന്‍റെയും വിദു കൃഷ്ണകുമാറിന്‍റെയും മകനുമായ വൈഷ്ണവ്​ കൃഷ്ണകുമാർ (18) ആണ്​ മരിച്ചത്​. മാവേലിക്കര സ്വദേശിയാണ്​.

ചൊവ്വാഴ്ച രാത്രി ദുബൈ ഇന്‍റർനാഷനൽ അക്കാദമിക്​ സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്​ മരണകാരണ​മെന്നാണ് ആശുപത്രി രേഖകൾ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. വൃഷ്ടി കൃഷ്ണകുമാറാണ്​ വൈഷ്ണവിന്‍റെ സഹോദരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നാണ്​ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്​.

മിടുക്കനായ വിദ്യാർഥിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലിലാണ്​ സഹപാഠികളും അധ്യാപകരും. സാമ്പത്തിക ഉപദേശങ്ങൾക്കൊപ്പം ലൈഫ്​ സ്​റ്റൈൽ, മോട്ടിവേഷൻ, ദൈനംദിന ​വർക്കൗട്ട്​ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ടായിരുന്നു. ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയ വൈഷ്ണവിന് സംരംഭകനാകാനായിരുന്നു ആഗ്രഹം.

ദുബൈ ജെംസ്​ അവർ ഓൺ ഇന്ത്യൻ സ്കൂളിലായിരുന്നു വൈഷ്ണവിന്‍റെ പന്ത്രണ്ടാം ക്ലാസ്​ പഠനം​. അകാദമിക രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാർഥിയായിരുന്നു വൈഷ്ണവ്​. കഴിഞ്ഞ വർഷം സി.ബി.എസ്​.ഇ 12 ക്ലാസ്​ പരീക്ഷയിൽ 97.4 ശതമാനം മാർക്ക്​ നേടിയിരുന്നു. പാഠ്യ, പാഠ്യേതര വിഷയത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത്​​​ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു​.
SUMMARY: Malayali student collapses and dies during Diwali celebrations

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇൻഡിഗോ എയർലൈൻ പ്രതിസന്ധി: പിജി മെഡിക്കൽ പ്രവേശന തീയതി നീട്ടി

ബെംഗളുരു: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഗണിച്ച് പിജി മെഡിക്കൽ...

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ...

തോക്ക് ചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി.മലപ്പുറം സ്വദേശിയായ ജിദ്ദയിലെ...

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പനാജി: ​ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ...

ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി...

Topics

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ...

ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി...

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ 

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29...

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന്...

Related News

Popular Categories

You cannot copy content of this page