ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ആർ. വിഘ്‌നേശ്(29), കെ. ഹേമന്ത്(23), എസ്. ബാലാജി (21), വിശാൽ മൂർത്തി (23), കെ.ആർ. പ്രജ്വൽ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. ഇടുക്കി, കണ്ണൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ഥലത്ത് സ്കൂട്ടറിൽ എത്തിയ അക്രമി ഇവരെ തടഞ്ഞു നിർത്തി വടിവാൾ വീശി ഭയപ്പെടുത്തി മൊബൈൽ ഫോണുകള്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
വിദ്യാര്‍ഥികള്‍ കെങ്കേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടെ നഷ്ടപ്പെട്ട ഒരു ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുത്തയാൾ പണം നൽകാമെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പറഞ്ഞസ്ഥലത്ത് വിദ്യാര്‍ഥികള്‍ പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമികള്‍ എത്തിയില്ല. കെങ്കേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
SUMMARY: Malayali students were attacked and robbed of their phones; The accused are under arrest













