Categories: TAMILNADUTOP NEWS

ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ മലയാളി യുവാവ് മരിച്ചു. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന്‍ (32) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. തിരികെ ട്രെയിനിലേക്ക് കയറവെയാണ് സംഭവം. ചായയുമായി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവെ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

ഭൂവനേശ്വറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സന്ദീപ് ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടെയും മകനാണ്.
<BR>
TAGS : ACCIDENT | DEATH
SUMMARY : Malayali youth met a tragic end when he slipped and fell while returning to the train

Savre Digital

Recent Posts

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

7 minutes ago

തൃശൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന…

1 hour ago

ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…

2 hours ago

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…

3 hours ago

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

4 hours ago

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

5 hours ago