കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശിക്ക് ജാമ‍്യം അനുവദിച്ച ഉത്തരവിലാണ് കോടതി ഇക്കാര‍്യം ചൂണ്ടിക്കാട്ടിയത്. സഹപ്രവർത്തകരായ യുവാവും യുവതിയും തമ്മില്‍ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ദൃശ‍്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.
തുടർന്ന് ജൂണ്‍ 13ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരി വിവാഹിതയാണെന്നും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് ജാമ‍്യ ഹർജി നല്‍കിയിരുന്നത്. യുവതി വിവാഹിതയായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹർജിക്കാരന് 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല‍്യതുകയുടെ രണ്ട് ആള്‍ ജാമ‍്യത്തിലും ജാമ‍്യം അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
SUMMARY: Married woman should not be accused of raping her by promising marriage: High Court