ന്യൂഡൽഹി: ഗുജറാത്ത് പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണു കൊക്കെയ്ൻ കണ്ടെടുത്തത്
13,000 കോടി രൂപയുടെ ലഹരിമരുന്നാണ് രണ്ടാഴ്ചക്കിടെ ഡൽഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിനും 40 കിലോ കഞ്ചാവുമാണ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത്. രമേശ് നഗറിൽനിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ജിപിഎസ് വഴിയാണ് മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയത്. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു.
അതിനിടെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരു പരിശോധനയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് രാജാവായ ഷാഹി മഹാത്മയുടെ നാല് കൂട്ടാളികളെ ഷിംലയിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആശിഷ്, സിക്കന്ദർ താക്കൂർ, കുൽവന്ത്, നരേഹ് കുമാർ എന്നിവർ മഹാത്മയുടെ മയക്കുമരുന്ന് മാഫിയയിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. 2024 സെപ്തംബറിൽ അറസ്റ്റിലായ മഹാത്മയ്ക്ക് നൈജീരിയക്കാരുമായും മറ്റ് മയക്കുമരുന്ന് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
<BR>
TAGS : DRUG ARREST | GUJARAT
SUMMARY : Massive drug hunt in Gujarat. Cocaine worth Rs 5000 crore seized
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…
ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…