മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് വിചാരണ തടവുകാരനായ മുഹമ്മദ് അസ്കറിനെ കാണാൻ രംസൂന ജയിലിലെത്തിയത്. അസ്കറിനു കൈമാറാൻ കൊണ്ടുവന്ന 4 പാക്കറ്റ് പലഹാരങ്ങളും കൈവശമുണ്ടായിരുന്നു. ചിപ്സ്, മിക്സ്ചർ പാക്കറ്റുകളായിരുന്നു ഇത്. എന്നാൽ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് പലഹാരങ്ങൾക്കിടയിൽ എംഡിഎംഎയ്ക്കു സമാനമായ വെളുത്ത പൊടി കണ്ടെത്തിയത്. തുടർന്ന് അധികൃതർ നടത്തിയ ചോദ്യം ചെയ്യലിൽ ഹുസൈൻ എന്നയാളാണ് പണം വാഗ്ദാനം ചെയ്ത് പാക്കറ്റുകൾ ജയിലിലെത്തിക്കാൻ പറഞ്ഞതെന്ന് യുവതി മൊഴി നൽകി. തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
SUMMARY: Women arrested for smuggling MDMA powder into district jail had it hidden in snacks.