കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് ഹാർദിക് ഏറ്റവും കുറഞ്ഞ ഓവർ നിരക്ക് കാഴ്ചവെച്ചത്. 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ മുബൈയുടെ രണ്ടു തോൽവികളാണ് ഏറ്റുവാങ്ങിയത്.
കുറഞ്ഞ ഓവർ റേറ്റ് പണിഷ്മെന്റ് നിബന്ധനുമായി ബന്ധപ്പെട്ട് ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ടീമിനു ലഭിക്കുന്ന ആദ്യ പിഴ തുകയാണിത്. ഇതാദ്യമായല്ല ഹാർദിക്ക് പാണ്ഡ്യക്ക് സ്ലോ ഓവർ റേറ്റ് പെനാൽറ്റികൾ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ കുറ്റം ആവർത്തിച്ച് സംഭവിച്ചതോടേ താരത്തിനെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്നും വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഹാർദിക്ക് കളിച്ചിരുന്നില്ല. സൂര്യകുമാർ ആയിരുന്നു താൽക്കാലിക ക്യാപ്റ്റനായിരുന്നത്.
TAGS: SPORTS
SUMMARY: Hardik Pandya cops Rs 12 lakh slow over-rate fine in GT vs MI match on return from ban
തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…