ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്‌ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. യുവജന ക്ഷേമ-കായിക മന്ത്രിയാണ് നന്ദിത. ഹാഫ്‌ളോംഗ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നന്ദിത. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി നന്ദിതയെ അല്ല നിയോഗിച്ചത്.
പുതുമുഖമായ രുപാലി ലംഗ്താസയെയാണ്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ലബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തി കണ്ടിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. 19 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.
SUMMARY: Minister Nandita Gorlosa joins Congress















