കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നിലവില്‍ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.
അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊട്ടാസ്യം ലവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
SUMMARY: MLA MK Muneer’s health condition improving