ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂര്‍ റോഡ് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു. സമാപന പരിപാടി മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എ ന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികളുടെ സ്റ്റേജിതര മല്‍സരങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടന്നു. സ്റ്റേജു മല്‍സരങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിന്നു. ഉച്ചക്ക് ഒരു മണിക്ക് നടന്ന മൗലിദ് സംഗമത്തില്‍ പല മഹല്ലുകളില്‍ നിന്നുമായി ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണം, ബുര്‍ദ ആലാപനം, ദഫ് പ്രദര്‍ശനം, ദഫ് മുട്ട്, ഫ്‌ലവര്‍ ഷോ, വിവിധ ഭാഷകളിലെ പ്രസംഗ മല്‍സരം, ഗാനാലാപനം തുടങ്ങി മനോഹരമായ നിവധി മല്‍സരങ്ങള്‍ നടന്നു. അഡ്വ. പി. ഉസ്മാന്‍, എംപയര്‍ അസീസ് ഹാജി, ഇംപീരിയല്‍ ബഷീര്‍ ഹാജി, എ.ബി. ബഷീര്‍, നിസാര്‍, ശബീര്‍ . ടി.സി, കബീര്‍ ജയനഗര്‍, എം. വൈ ഹംസത്തുല്ലഹ്, സ്വദേശി അബ്ദുല്‍ ഹഖ്, നാസര്‍ ഷോപ്പറൈറ്റ്, സുബൈര്‍ കായക്കൊടി,അബു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. പി.എം. മുഹമ്മദ് മൗലവി സ്വാഗതവും ശംസുദ്ധീന്‍ കൂടാളി നന്ദിയും പറഞ്ഞു.
<br>
TAGS : MALABAR MUSLIM ASSOCIATION | RELIGIOUS
ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര…
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…