കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജോയിൻ്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് ഫോണുകളാണ് കണ്ണൂർ ജയിലില്‍ നിന്ന് പിടിച്ചെടുത്തത്. പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടുന്നത് തുടർച്ചയായ സംഭവമായി മാറിയിരിക്കുകയാണ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്.
നേരത്തെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നു. ഫോണും ലഹരി മരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാൻ ഒരു സംഘം തന്നെ പുറത്ത് പ്രവർത്തിക്കുന്നുണ്ട്.
SUMMARY: Mobile phone seized again in Kannur Central Jail