Categories: NATIONALTOP NEWS

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മോദി സര്‍ക്കാരിനെ മൂന്നാമതും തിരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്‍കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി.

ബീഹാറില്‍ വ്യാപകമായി റോഡുകളും വിമാനത്താവളങ്ങളും അനുവദിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജും ബെംഗളൂരു – ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും അനുവദിച്ചു. തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ പ്രത്യേക നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയും പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇത് സുഗമമാക്കും. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ആയിരം വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കും. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാസഹായം നല്‍കും.

കർഷകർക്ക് ഡിജിറ്റല്‍ പ്രോത്സാഹനം നല്‍കും. കാർഷിക മേഖലയില്‍ ഉത്പാദനം വർധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കഴിയുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കും. 6 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ നിർമിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ദേശീയ സഹകരണ നയം നടപ്പാക്കും എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.

TAGS : BUDGET 2024 | NIRMALA SITHARAMAN | MODI GOVERNMENT
SUMMARY : The first budget presentation of the third Modi government has begun

Savre Digital

Recent Posts

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

25 minutes ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

1 hour ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

2 hours ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

2 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago