മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.  ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാർ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

തടവ് എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോഹം. 2025-ലെ ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രം, ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രം എന്നി പുരസ്‌കാരങ്ങള്‍ മോഹം നേടിയിരുന്നു.

അമൃത കൃഷ്ണകുമാർ, ഇസാക്ക് മുസാഫിർ, ഗൗതമി ഗോപൻ, ബിന ആർ ചന്ദ്രൻ, വിനീത് വാസുദേവ് ,ജിയോ ബേബി, ജിബിൻ ഗോപിനാഥ്,റൈന രാധാകൃഷ്ണൻ,അനു എന്നിവരാണ് മോഹത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഫാസിൽ റസാഖ്, മൃദുൽ എസ്, അമൃത കൃഷ്ണകുമാർ, ഇഷാഖ് മുസാഫിർ എന്നിവർ ചേർന്നാണ് ഒരുക്കിയാത്. മൃദുൽ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

റസാഖ് അഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. ബെംഗളൂരു ഡിആർഡിഒയിൽ നിന്നും വിരമിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റസാഖ് അഹമ്മദ് ബെംഗളൂരു മഹാദേവപുരയിലാണ് താമസം. പ്രശസ്ത സിനിമ സംവിധായകൻ സലീം അഹമ്മദ് സഹോദരനാണ്.
SUMMARY: ‘Moham’ shines at Moscow International Film Festival; Wins Best Film and Best Actress Award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി സ്പേസ് എക്സ് റോക്കറ്റ് ഭാഗം

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ...

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

Related Articles

Popular Categories