മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
കേസില്‍ അന്വേഷണ റിപ്പോർട്ട് ഫയല്‍ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ചേതൻ ശർമ അറിയിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎംആർഎല്‍ ഹർജിയില്‍ തീർപ്പാകുന്നത് വരെ അന്വേഷണ റിപ്പോർട്ട് ഫയല്‍ ചെയ്യില്ലെന്ന് കോടതിക്ക് വാക്കാൻ നല്‍കിയ ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ബുധനാഴ്ച ചോദിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
TAGS : VEENA VIJAYAN
SUMMARY : Monthly payment case; Delhi High Court stays further proceedings
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…