കൊല്ലം: ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുല്യ മരിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ദ്യശ്യങ്ങളാണ് ഇതെന്നാണ് കുടുംബം പറയുന്നത്.
പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് മോശം ഭാഷയില്‍ അതുല്യയോട് സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതുല്യ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കടുത്ത അസഭ്യ വര്‍ഷമാണ് സതീഷ് നടത്തുന്നത്. അതുല്യയെ ഷാര്‍ജയിലെ വീട്ടില്‍ തളച്ചിടാനുള്ള ശ്രമമാണ് സതീഷ് നടത്തുന്നത്.
ഷാര്‍ജ വിട്ട് നീയെവിടെയും പോകില്ലെന്നും അല്ലെങ്കിലും നീ എവിടെ പോകാനാണെന്നും വീഡിയോയില്‍ ഇയാള്‍ ചോദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
SUMMARY: More footage of Atulya being harassed by her husband Satish emerges
video courtcy: Media One