കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ ധ്യാൻകൃഷ്ണയാണ് മരണപ്പെട്ടത്. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭർതൃമാതാവ് ശ്യാമളയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശ്യാമള ജീവിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. ജൂലായ്-30 നായിരുന്നു മകനും ഇളയമകളുമായി ധനജ ഭർതൃവീട്ടിലെ കിണറ്റില്‍ ചാടിയത്. ചികിത്സയിലായിരുന്ന ധ്യാൻകൃഷ്ണ ഞായറാഴ്ചയാണ് മരണപ്പെട്ടത്.
SUMMARY: Mother arrested after child dies after jumping into well with children