ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബനശങ്കരിയിലെ സുബ്രഹ്മണ്യപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. മൂന്ന് വയസുകാരി പ്രീതികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രമ്യയെ (34) പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യ കഴിഞ്ഞ രണ്ട് വർഷങ്ങളായി വിഷാദത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് രമ്യ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

പ്രീതിക മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം രമ്യ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി അധികൃതർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ കഴുത്തു ജനിച്ചു കൊന്നതിന്റെ പാടുകൾ കണ്ട ആശുപത്രിയിലെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി രമ്യയെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്താകുന്നത്.

മകൾക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇത് കാരണം യുവതിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുകളുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് വെങ്കിട്ടേഷ് നിലവിൽ നോർവേയിലാണ്.

TAGS: BENGALURU UPDATES| CRIME| ARREST
SUMMARY: Women arrested for killing her autistic daughter

Savre Digital

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

1 hour ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

1 hour ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

2 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

2 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

2 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

3 hours ago