ബെംഗളൂരു: കവിത സാഹിത്യ കലാ സാംസ്കാരിക വേദിയുടെ മദര്‍ തെരേസ പുരസ്കാരത്തിന് മിനി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറും ബെംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകയും കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി മഹിളാ വിഭാഗം ചെയര്‍പേഴ്സണ്‍ ആയ മിനി നമ്പ്യാര്‍ അര്‍ഹയായി. കോഴിക്കോട് കൈരളി – ശ്രീ തീയേറ്റര്‍ സമുച്ചയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മിനി നമ്പ്യാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
മന്ത്രി എ. കെ.ശശീന്ദ്രന് പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു, മുന്‍ മന്ത്രി അഹമ്മദ് ദേവര്‍, കവിത ഗ്രൂപ്പ് ദേശീയ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ബദരി, ഡോ. ജെറി മാത്യു, ഡോ. കബീര്‍ മഞ്ചേരി, ഗായകന് വി.ടി.മുരളി, സാഹിത്യകാരന് യു.കെ. കുമാരന്, ഹൗസ് ഫെഡ് ചെയര്മാന് കേ.സി.അബു, ഡോ. ലൈല എന്നിവര്‍ പങ്കെടുത്തു. കലാ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള വിവിധ പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് അനിഖ പ്രശാന്തിന്റെ നൃത്തപരിപാടിയും, ഷബീര്ഷയുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ മിനി നമ്പ്യാര്‍ കണ്ണൂര്‍ സ്വദേശിയാണ്.
<BR>
TAGS : MALAYALI ORGANIZATION
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന് ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…