വാങ്കഡെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം തുടർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് കീഴടക്കി. ഇംഗ്ലണ്ട് താരം വിൽ ജാക്‌സിന്റെ ഓൾറൗണ്ട് പ്രകടനം തുണയായി. 26 പന്തിൽ 36 റണ്ണടിച്ച ജാക്‌സ് ഹൈദരാബാദിന്റെ രണ്ട് വിലപ്പെട്ട വിക്കറ്റുകളും നേടി. ഓപ്പണർമാരായ രോഹിത് ശർമയും(16 പന്തിൽ 26) റ്യാൻ റിക്കിൾട്ടണും(23 പന്തിൽ 31) വിജയത്തിന് അടിത്തറയിട്ടു. രോഹിത് മൂന്ന് സിക്‌സർ പറത്തിയപ്പോൾ റിക്കിൾട്ടൺ അഞ്ച് ഫോറടിച്ചു.
രണ്ട് വീതം ഫോറും സിക്‌സറും കണ്ടെത്തിയ സൂര്യകുമാർ യാദവ് 15 പന്തിൽ 26 റണ്ണുമായി മടങ്ങി. സൂര്യകുമാറും ജാക്‌സും ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺ നേടി. ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ ഒമ്പത് പന്തിൽ 21 റണ്ണെടുത്ത് വിജയം എളുപ്പമാക്കി. തിലക് വർമ 21 റണ്ണുമായി പുറത്താവാതെ വിജയമുറപ്പിച്ചു.ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത റണ്ണടിക്കാരായ ഹൈദരാബാദിന് വലിയ സ്‌കോർ സാധ്യമായില്ല. ഇതിനിടെ ട്രാവിസ് ഹെഡ്ഡ് ഐപിഎല്ലിൽ 1000 റൺ തികച്ചു. കുറഞ്ഞ പന്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 575 പന്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രേ റസലാണ് (545) ഒന്നാമത്. നിതീഷ് കുമാർ റെഡ്ഡിയും (19) ഹെൻറിച്ച് ക്ലാസെനും(37) സ്‌കോർ ഉയർത്തി. ജാക്‌സ് മൂന്ന് ഓവറിൽ 14 റൺ വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.
TAGS: SPORTS | IPL
SUMMARY: Mumbai Indians won against Hyderabad in Ipl
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…