ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം നായയെ സ്വന്തമാക്കിയ എസ് സതീഷ് ആണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വന്നത്. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന അപൂവ സങ്കരയിനമായ കാഡബോംബ് ഒകാമി നായയ്ക്കായി 50 കോടി രൂപ ചെലവാക്കിയെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. സതീഷ് പിന്നിൽ ഹവാല ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് ലഭിച്ച പരാതിയിന്മേലാണ് ഇഡിയുടെ അന്വേഷണം.
വ്യാഴാഴ്ച ഇഡി സംഘം സതീഷിൻ്റെ വീട്ടിൽ പരിശോധന നടത്തുകയും സതീഷിനെ ചോദ്യംചെയ്യുകയും ചെയ്തു. വിദേശ നാണ്യ വിനിമയ നിയമ ലംഘനം നടന്നോ എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. റെയ്ഡിനിടെ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും വലിയ ഇടപാടുകൾ നടന്നതായി കണ്ടെത്താനായില്ല. പരിശോധനയിൽ നായ അപൂർവ ഇനമാണെന്ന് തെളിയിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല.
അന്വേഷണത്തിൻ്റെ ഭാഗമായി നായയെ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും നായ നിലവിൽ സുഹൃത്തിനൊപ്പമാണെന്നാണ് സതീഷിൻ്റെ മറുപടി. ഫെബ്രുവരിയിലാണ് നായയെ സ്വന്തമാക്കിയതെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ് സതീഷ്.
TAGS: BENGALURU | ED
SUMMARY: ED raids house of Bengaluru breeder who claimed to have bought dog worth Rs 50 crore
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…