ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് അധിക ധനസഹായത്തിനുള്ള വിഹിതം ഉൾപ്പെടുത്തിയത്. 2024-ൽ ദുരന്തമുണ്ടായ സമയം വയനാട്ടിൽ കർണാടക സർക്കാർ 100 വീട് വെച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് തുക അനുവദിച്ചത്. കഴിഞ്ഞവർഷവും പത്തുകോടി രൂപ അനുവദിച്ചിരുന്നു.
SUMMARY: Mundakai-Churalmala rehabilitation; Karnataka approves additional Rs 10 crore















