ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ ജെ. രവിശങ്കര്‍ ഐഎഎസിനെ നിയമിച്ചു. 2001 ബാച്ച്ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ. രവിശങ്കർ സംസ്ഥാന കൃഷി വകുപ്പിൽ സെക്രട്ടറി, ഭവന വകുപ്പ് സെക്രട്ടറി, കർണാടക എക്സൈസ് കമ്മീഷണർ, ബിബിഎംപിയിൽ സ്പെഷ്യൽ കമ്മീഷണർ, കർണാടക ഭവന ബോർഡ് കമ്മീഷണർ, മാണ്ഡ്യ, കോലാർ, ബെളഗാവി ജില്ലകളിൽ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍.വി റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള യെല്ലോ ലൈൻ മെട്രോ ശൃംഖലയുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഡോ. ജെ. രവിശങ്കറുടെ നിയമനം.
ಬೆಂಗಳೂರು ಮೆಟ್ರೋ ರೈಲ್ ನಿಗಮ ನಿಯಮಿತ(BMRCL) ವ್ಯವಸ್ಥಾಪಕ ನಿರ್ದೇಶಕರಾಗಿ ನೇಮಕಗೊಂಡಿರುವ ಡಾ. ರವಿಶಂಕರ್ ಜೆ ರವರಿಗೆ ಆಡಳಿತಗಾರರಾದ ತುಷಾರ್ ಗಿರಿ ನಾಥ್ ಹಾಗೂ ಮುಖ್ಯ ಆಯುಕ್ತರಾದ ಮಹೇಶ್ವರ್ ರಾವ್ ರವರು ಅಭಿನಂದನೆ ಸಲ್ಲಿಸಿದರು.#BBMP #BBMPCares #BMRCL #bbmpadministrator #bbmpchiefcommissioner pic.twitter.com/xe875gg707
— Tushar Giri Nath, IAS (@BBMPAdmn) July 18, 2025
ബിബിഎംപിയുടെ ചീഫ് കമ്മീഷണറായ മഹേശ്വർ റാവുവിന് മെട്രോയുടെ അധിക ചുമതലയായിരുന്നു നേരത്തെ നല്‍കിയത്. ഫെബ്രുവരിയിൽ മെട്രോ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടിയില്‍ മഹേശ്വർ റാവുവിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. പരമാവധി ടിക്കറ്റ് നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായാണ് ഉയർത്തിയത് മെട്രോ നിരക്കുകളിൽ കുത്തനെ വർദ്ധനവ് ശുപാർശ ചെയ്യുന്ന നിരക്ക് നിർണ്ണയ റിപ്പോർട്ട് വെളിപ്പെടുത്താത്തതിന് തേജസ്വി സൂര്യ, പിസി മോഹൻ എന്നിവരുൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങൾ റാവുവിനെ വിമർശിച്ചിരുന്നു. നിരക്ക് നിർണ്ണയ റിപ്പോർട്ട് വെളിപ്പെടുത്താത്തതിനും യെല്ലോ ലൈൻ കമ്മീഷൻ ചെയ്യുന്നത് വൈകിപ്പിച്ചതിനും കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ലാൽബാഗിൽ ബിഎംആർസിഎല്ലിനെതിരെ സൂര്യയും മറ്റ് ബിജെപി നേതാക്കളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
SUMMARY: Namma Metro has a new Managing Director