ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ് കിലോമീറ്റേഴ്സ്, നമ്മ യാത്രി, വൺ ടിക്കറ്റ്, റാപ്പിഡോ, റെഡ് ബസ്, ടുമോക്ക്, യാത്രി ആപ്പുകളിലാണ് സേവനം ലഭ്യമാകുക.
കേന്ദ്ര സർക്കാരിന്റെ ഇകൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുമായി ബിഎംആർസി കൈകോർത്തതോടെയാണിത്. നിലവിലുള്ള നമ്മ മെട്രോ, വാട്സാപ് ഉൾപ്പെടെയുള്ള ആപ്പുകൾക്കു പുറമെയാണിത്. മെട്രോ സ്റ്റേഷനുകളിൽ ടോക്കൺ ടിക്കറ്റെടുക്കാനുള്ള നീണ്ട ക്യുവിനു പരിഹാരമാകാൻ നടപടി സഹായിക്കും.
SUMMARY: Namma Metro tickets are now available on nine more apps.