ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും. പാത ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി സൂര്യ എംപി ഉൾപ്പെടെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ലാൽബാഗിൽ നിന്നു ശാന്തിനഗറിലെ ബിഎംആർസി ആസ്ഥാനത്തേക്കു രാവിലെ 9.30ന് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് ആർ അശോകയും ബെംഗളൂരുവിലെ ബിജെപി എംഎൽഎമാരും മാർച്ചിൽ പങ്കെടുക്കും.
കേന്ദ്രസർക്കാരിന്റെ നടപടികളാണ് കാലതാമസത്തിനു കാരണമെന്ന് ആരോപിച്ച് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാവിലെ 9ന് ബിഎംആർസി ആസ്ഥാനത്തെത്തും. മെട്രോ നിർമാണത്തിനു ആവശ്യമായ അനുമതികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സ്റ്റേഷനുകളുടെയും ട്രാക്കിന്റെയും നിർമാണം ഒരു വർഷത്തിലേറെയായി പൂർത്തിയായ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ എത്താൻ വൈകിയതാണ് തിരിച്ചടിയായത്.
SUMMARY: Congress, and BJP plan protests today in Bengaluru against the delayed opening of Namma Metro Yellow Line