തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും.
വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്‌ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ട്. സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
SUMMARY: Naveen Babu’s death; Petition filed seeking further investigation
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല സ്വദേശി കെ അനില്‍ കുമാറിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച…
ഡൽഹി: ഡൽഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക്…
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…
മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.…
ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും…