ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നക്സലൈറ്റ് സംഘത്തിലെ അംഗം അനിരുധ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനിരുദ്ധിനെ എടിസി സംഘം ചോദ്യം ചെയ്ത് വരികയാണ്.
നിരോധിത ലേഖനങ്ങൾ എഴുതുകയും പോസ്റ്റ് ചെയ്യുകയും, നക്സൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയാളുമാണ് അനിരുധ്. പോലീസും നക്‌സൽ വിരുദ്ധ സംഘവും ഇയാൾക്കായി പലപ്പോഴും കെണിയൊരുക്കിരുന്നു. കാമുകിയെ കാണാൻ അനിരുധ് 3 ദിവസം മുമ്പ് ബെംഗളൂരുവിൽ എത്തിയിരുന്നു. തിരികെ ചെന്നൈയിലേക്ക് പോകാനായി കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലേക്ക് പോയ ഇയാളെ എടിസി സംഘം പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ അനിരുധ് നക്സൽ പ്രവർത്തനങ്ങൾക്ക് പണം പിരിച്ചതായും രഹസ്യയോഗങ്ങൾ നടത്തിയതായും കണ്ടെത്തി. വികാസ് ഗാഡ്‌ഗെ എന്ന പേരിൽ അനിരുദ്ധിന് വ്യാജ ആധാർ കാർഡ് ഉള്ളതായും കണ്ടെത്തി. 2 ബാഗുകളും പെൻഡ്രൈവുകളും ടാബുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
TAGS: BENGALURU | ARREST
SUMMARY: Naxalite from Haryana arrested in City
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…