കൊല്ലം: ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെ അയല്‍വാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത പുനലൂർ അഷ്ടമംഗലം അതുല്യ ഭവനില്‍ അജി-രാജി ദമ്പതികളുടെ മകള്‍ അതുല്യ അജിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അയല്‍വാസിയായ 38കാരി എസ്.കവിത കുഴഞ്ഞുവീണ് മരിച്ചത്.
പുനലൂരിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളില്‍ കഴുത്തില്‍ ഷാള്‍ മുറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ ബന്ധുക്കള്‍ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിയെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. അതുല്യയുടെ മാതാവിനെ സമാധാനിപ്പിക്കുനതിനിടെയാണ് കവിത കുഴഞ്ഞു വീണത്.
കവിതയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിരഞ്ജന, നീരജ് എന്നിവരാണ് മക്കള്‍.
SUMMARY: Neighbor collapses and dies after coming to comfort mother during girl’s funeral
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…