ASSOCIATION NEWS

ആവേശമായി ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) കര്‍ണാടക ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേല്‍ക്കാനുള്ള ആവേശം തുളുമ്പിയ ആഘോഷമായി മാറി. വിഷു കൈനീട്ടം 2026 പി സി മോഹന്‍ എം പി ഉദ്ഘാടനം ചെയ്തു. ഫെയ്മ കര്‍ണാടക പ്രസിഡന്റ് റജി കുമാര്‍ അധ്യക്ഷത വഹിച്ചു.

ഫെയ്മ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കെ വി വി മോഹനന്‍ മുഖ്യാതിഥിയായി. വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, കസ്റ്റംസ് കമ്മീഷണര്‍ ഗോപകുമാര്‍ , നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, ഹൊരമാവ് നവ ജ്യോതി പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ചന്ദ്രശേഖര്‍, ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ബി അനില്‍ കുമാര്‍, കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, കെ എന്‍ എസ് എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, ലോക കേരള സഭാഗം ബിനോയ് എസ് നായര്‍ ,കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കൈരളി കലാ സമിതി സെക്രട്ടറി സുധീഷ് പി കെ,ഇ സി എ പ്രസിഡണ്ട് വേണു രവീന്ദ്രന്‍, കലാ വേദി പ്രസിഡന്റ് ആര്‍ ജെ നായര്‍ ,കേരള എഞ്ചിനീയര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍ജുന്‍ സുന്ദരേശന്‍, റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്തകുമാര്‍, ബാംഗ്ലൂര്‍ മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് സുജയന്‍ നമ്പ്യാര്‍, നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ രക്ഷാധികാരി ജിതേഷ് അമ്പാടി, മലയാള കലാ ഭവന്‍ പ്രഡിഡന്റ് പ്രഹ്ലാദന്‍, നിലമംഗല കേരള സമാജം പ്രതിനിധി സതീഷ് കിണറ്റാലില്‍, മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബൈര്‍ കായക്കൊടി
തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു. കലാപരിപാടികള്‍, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Faima Karnataka Vishu Kaineettam

 

NEWS DESK

Recent Posts

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

3 hours ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

4 hours ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

4 hours ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

5 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

5 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

5 hours ago