ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണവുമായി ജനതാദൾ ഭാരവാഹിയായ യുവതി. ഭർത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതൽ നിരന്തരം തന്നെ പീഡിപ്പിച്ചെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയത്.
ഏതാനും പെൺകുട്ടികൾക്ക് ഹോസ്റ്റൽ പ്രവേശനത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രജ്വലിനെ 2021 ജനുവരിയിൽ എംപി ക്വാർട്ടേഴ്സിൽ പോയി കണ്ടപ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചു.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം വരെ പീഡനം തുടർന്നതായും മൊഴിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ഇതിനോടകം മൂന്ന് ബലാത്സംഗ കേസുകളാണ് പ്രജ്വൽ നേരിടുന്നത്.
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി…
ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…