ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ നീളുന്ന പാതയിലെ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി പുതിയ ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചു.
പുതിയ ബസ് സ്റ്റോപ്പുകൾ: ബയോക്കോൺ ഹെബ്ബഗോഡി, ബേരതന അഗ്രഹാര, സിംഗസന്ദ്ര, ഹോംഗസന്ദ്ര, സെൻട്രൽ സിൽക്ക് ബോർഡ്, ആർ.വി റോഡ്.
ഇത് കൂടാതെ ഇലക്ട്രോണിക് സിറ്റി, ഹോസ റോഡ്, രാഗിഗുഡ്ഡ എന്നീ സ്ഥലങ്ങളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മെട്രോ സ്റ്റേഷനുകൾക്ക് തൊട്ടടുത്തേക്ക് മാറ്റി സ്ഥാപിക്കനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി യാത്രക്കാർക്ക് മെട്രോയിൽ നിന്ന് ഇറങ്ങി ബസ് കയറാനുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആര്‍വിറോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകള്‍ ഈ റൂട്ടിലുണ്ട്.
SUMMARY: New bus stops on Namma Metro Yellow Line














