ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഇന്നലെ രാത്രിയാണ് ട്രെയിന്‍ ധന്‍ബാദില്‍ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ആണ് എസ് 3 കോച്ചിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
SUMMARY: Newborn baby’s body found abandoned in train toilet