ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരുക്കിനെ തുടർന്നാണ് കൊളംബിയയ്‌ക്കും അര്‍ജന്റീനയ്‌ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ പുറത്തായത്. പകരമായി റയലിന്റെ യുവതാരം എന്‍ഡ്രിക്കിനെ ഉൾപ്പെടുത്തി. ആദ്യ സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരമാണ് എൻഡ്രിക്ക്. മാര്‍ച്ച് 21ന് കൊളംബിയക്കെതിരെയും 25ന് അര്‍ജന്റീനയ്‌ക്കെതിരെയും ബ്രസീൽ കളത്തിലിറങ്ങും. ദേശീയ ടീമിൽ നിന്ന് ഒരുവർഷത്തിലേറെയായി നെയ്മർ പുറത്താണ്.
കാൽമുട്ടിനും കണങ്കാലിനും പതിവായി പരുക്കേൽക്കുന്ന താരമാണ് നെയ്മർ. 2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് പി എസ് ജിയില്‍ നിന്ന് നെയ്മർ അല്‍ ഹിലാലിലേക്ക് കൂടുമാറിയത്. ഇവിടെ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരം ബൂട്ടണിഞ്ഞത്. ഒരു ഗോളാണ് നേടിയത്. രണ്ടാഴ്ച മുമ്പ് 14 മാസത്തിനിടെ ആദ്യമായി നെയ്മർ ഗോൾ നേടിയിരുന്നു. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മറിന് കാല്‍മുട്ടിന് പരുക്കേറ്റത്. ഇതോടെ ഏറെക്കാലം കളത്തിൽ നിന്ന് പുറത്തായിരുന്നു നെയ്മർ.
TAGS: SPORTS
SUMMARY: Neymar out from worldcup test match
ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍…
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 99 വയസ്സായിരുന്നു. കഴിഞ്ഞ…
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരുക്കേറ്റത്.…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അഖല്‍ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ…
തൃശൂർ: ബലാത്സംഗക്കേസില്‍ വേടന്‍റെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തി തൃക്കാക്കര പോലീസ്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. വേടന്‍റെ മുൻകൂർ…
കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍…