ഛത്തീസ്ഗഡില്‍ ഒമ്പത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഞായറാഴ്ചയാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. സംസ്ഥാനത്തെ ബിജാപൂര്‍ ജില്ലയിലെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എട്ടുപേരെ ഒരാളെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 196-ാം ബറ്റാലിയന്‍, കോബ്രാ- സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ് 205-ാം ബറ്റാലിയന്‍, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.
സജീവ പ്രവര്‍ത്തകരായ സോന കുഞ്ഞം (40), ആണ്ട കടത്തി (30), മാങ്കു മഡ്കം (24), സന്തോഷ് കാട്ടി (25), സോന മുചകി (22), ഹദ്മ കാഡി (27), സുരേഷ് മഡ്കം (28), ദേവേന്ദ്ര മുചകി (25) എന്നിവരാണ് ഉസൂരില്‍ നിന്ന് പിടിയിലായത്. അവ്ലം ആയിതു (49)വിനെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : MAOISTS ARRESTED | CHATTISGARH | CRPF
SUMMARY : Nine Maoists arrested
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…