ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. തിരക്കിലും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
Tragedy at #AndhraPradesh temple
5 feared dead in stampede at Venkateswara Swamy Temple in Kashibugga, Srikakulam. Several injured
Incident took place during Ekadashi, when thousands gathered for darshan
Rescue teams and police are at the spot, an inquiry is… pic.twitter.com/pYW5q0KX2X
— Nabila Jamal (@nabilajamal_) November 1, 2025
പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കാസിബുഗ്ഗ പോലീസ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആളപായത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി
SUMMARY: Nine people killed in a stampede at a temple in Srikakulam, Andhra Pradesh














